
സിൽവർ ലൈൻ പദ്ധതിയിൽ കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി. സർവ്വെ തുടരാമെന്ന് കോടതി നിർദേശിച്ചു. തിടുക്കം കാട്ടരുതെന്നും സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. സ്ഥലം ഏറ്റെടുക്കലും സർവ്വെയും ചോദ്യം ചെയ്തുള്ള ഭൂഉടമകളുടെ ഹർജിയാണ് കോടതി പരിഗണിച്ചത്. പല വീടുകളുടെയും മുൻപിൽ വീട്ടിലേക്കുള്ള വഴി തടസപ്പെടുത്തി കുറ്റികൾ വച്ചിട്ടുണ്ട്. അത് നിയമ വിരുദ്ധമാണ്. അത് മാറ്റാൻ എന്ത് നടപടി സ്വീകരിക്കുമെന്നും റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ വ്യക്തമാക്കണം. സർവ്വെ നടത്തുന്നതിൽ തെറ്റില്ലെന്നും ബാക്കി കാര്യങ്ങൾ കൂടി വ്യക്തമാക്കണമെന്നും കോടതി നിർദേശിച്ചു.