Spread the love
സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഹോമിയോ മരുന്ന് നല്‍കുന്നതിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി സ്കൂൾ വിദ്യാര്‍ഥികള്‍ക്ക് ഹോമിയോ പ്രതിരോധ മരുന്ന് നൽകാനുള്ള സർക്കാർ നീക്കം തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഹോമിയോ മരുന്നുകൾ പ്രതിരോധത്തിന് ഉപയോഗിക്കാമെന്ന് ആയുഷ് മന്ത്രാലയത്തിൻ്റെ മാർഗനിർദേശമുണ്ടന്നും സുപ്രീം കോടതിയും ഹൈക്കോടതിയും ഇത് ശരിവച്ചിട്ടുണ്ടന്നും സർക്കാർ അറിയിച്ചു.
സർക്കാർ ഉത്തരവിൽ ഇടപെടേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. പാലാരിവട്ടം സ്വദേശി ഡോ. സിറിയക് അബി ഫിലിപ് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് ചീഫ് ജസ്റ്റിസ് എസ്. മണി കുമാറും ഷാജി പി. ചാലിയും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്. പ്രതിരോധ മരുന്നായ ആഴ്സനികം ആൽബം ഫലപ്രദമാണന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലന്ന് ആരോപിച്ചായിരുന്നു ഹർജി. ശാസ്ത്രീയ പഠനം നടത്തി സുരക്ഷിതമാണന്ന് ഉറപ്പാക്കാതെയുള്ള മരുന്ന് വിതരണം ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുമെന്നും ഹർജിയിൽ പറയുന്നു.

Leave a Reply