കേസില്‍ മറുപടി സമര്‍പ്പിക്കുന്നതിന് സര്‍ക്കാര്‍ കൂടുതല്‍ സമയം തേടി. 2023-24 പാഠ്യപദ്ധതിയില്‍ ലൈംഗിക വിദ്യാഭ്യാസം ഉള്‍പ്പെടുത്തണമെന്നായിരുന്നു കോടതി നിര്‍ദേശം. സ്വമേധയാ എടുത്ത കേസില്‍ എന്‍.സി.ഇ.ആര്‍.ടിയെയും എസ്.സി.ഇ.ആര്‍.ടിയെയും കോടതി കക്ഷി ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം ഒരു പോക്സോ കേസിലെ ജാമ്യം പരിഗണിക്കുന്നതിനിടെയാണ് പാഠ്യപദ്ധതിയില്‍ ലൈംഗിക വിദ്യാഭ്യാസം ഉള്‍പ്പെടുത്തുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നത്. സര്‍ക്കാരിനോട് മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കേസില്‍ മറുപടി സമര്‍പ്പിക്കുന്നതിന് സര്‍ക്കാര്‍ കൂടുതല്‍ സമയം തേടുകയായിരുന്നു.