Spread the love
ഷോപ്പിംഗ് മാളുകളിലെ വാഹന പാര്‍ക്കിങ്ങിന് പണം ഈടാക്കുന്നത് നിയമവിരുദ്ധമെന്ന് ഹൈക്കോടതി

കൊച്ചി:
ഷോപ്പിംഗ് മാളുകളിലെ വാഹന പാര്‍ക്കിങ്ങിന് പണം ഈടാക്കുന്നത് പ്രഥമദൃഷ്ടിയില്‍ നിയമവിരുദ്ധമെന്ന് ഹൈക്കോടതി. ഇതനുവദിച്ചാല്‍ നാളെ ലിഫ്റ്റില്‍ കയറുന്നതിനും മാളുകാര്‍ പണമീടാക്കാന്‍ മടിക്കില്ലെന്ന് ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.

ചട്ടപ്രകാരം ഷോപ്പിംഗ് കേന്ദ്രങ്ങള്‍ പണിയുമ്ബോള്‍ പാര്‍ക്കിംഗ് ഏരിയ ഉണ്ടാകണം. പാര്‍ക്കിംഗിന്റെ പേരില്‍ കെട്ടിട ഉടമയ്‌ക്ക് പണം ഈടാക്കാനാകില്ലെന്നും കോടതി പറഞ്ഞു.

അതേസമയം പാര്‍ക്കിംഗ് മേഖലയില്‍ അടിസ്ഥാന സൗകര്യമൊരുക്കാന്‍ ധാരാളം പണച്ചിലവുണ്ടെന്ന് ഷോപ്പിംഗ് സെന്റര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ഹൈക്കോടതിയെ അറിയിച്ചു.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലും പാര്‍ക്കിംഗ് ഫീസ് പിരിക്കുന്നുണ്ടെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. ഇതേതുടര്‍ന്ന് കേസ് ഫെബ്രുവരി 21ലേക്ക് മാറ്റി.
  

Leave a Reply