Spread the love
വിവാഹത്തിന് ആരും ആവശ്യപ്പെടാതെ മാതാപിതാക്കൾ നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനമല്ലെന്ന് ഹൈക്കോടതി

കൊച്ചി: വിവാഹത്തിന് ആരും ആവശ്യപ്പെടാതെ മാതാപിതാക്കൾ നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനമായി കണക്കുകൂട്ടില്ലെന്ന് ഹൈക്കോടതി. വധുവിന് നൽകുന്ന ആഭരണങ്ങൾ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ സ്ത്രീധനത്തിന്റെ പരിധിയിൽ വരില്ല. വിവാഹസമയത്ത് യുവതിക്ക് ലഭിച്ച ആഭരണങ്ങൾ ഉൾപ്പെടെ തിരികെ നൽകണമെന്ന ഉത്തരവിനെതിരെ ഭർത്താവ് നൽകിയ ഹർജിയിലാണ് കോടതി നിരീക്ഷണം.

യുവതിയുടെ ആഭരണങ്ങൾ തിരികെ നൽകാനാണ് കൊല്ലം ജില്ലാ സ്ത്രീധന നിരോധന ഓഫീസർ ഉത്തരവിട്ടത്. വിവാഹത്തിന് വധുവിന് ലഭിച്ച 55 പവൻ സ്വർണം രണ്ട് പേരുടെയും പേരിൽ ലോക്കറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇത് തിരികെ നൽകണമെന്നായിരുന്നു യുവതിയുടെ ആവശ്യം.

തുടർന്നാണ് ജില്ലാ സ്ത്രീധന നിരോധന ഓഫീസർ ഇത് തിരികെ നൽകാൻ ഉത്തരവിട്ടത്. എന്നാൽ ആഭരണങ്ങൾ സ്ത്രീധനമല്ലെന്നും അതിനാൽ അത് തിരികെ നൽകാൻ ഉത്തരവിടാൻ ഓഫീസർക്ക് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി ഹർജിക്കാരൻ കോടതിയെ സമീപിച്ചു.

ആരും ആവശ്യപ്പെടാതെ യുവതിക്ക് മാതാപിതാക്കൾ സമ്മാനിച്ച സ്വർണാഭരണങ്ങൾ സ്ത്രീധനത്തിന്റെ പരിധിയിൽ വരില്ല. തുടർന്ന് സ്ത്രീധന നിരോധന ഓഫീസറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ലോക്കറിൽ വെച്ചിട്ടുള്ള ആഭരണങ്ങളും വധുവിന്റെ വീട്ടുകാർ തനിക്ക് നൽകിയ മാലയും തിരിച്ചു നൽകാമെന്ന് ഹർജിക്കാരൻ അറിയിച്ചും. യുവതിയും ഇത് സമ്മതിച്ച് ഹർജി തീർപ്പാക്കി.

Leave a Reply