വധഗൂഢാലോചനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജിയിൽ പരിഗണിക്കവേ, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് സി ബി ഐയ്ക്ക് കൈമാറിക്കൂടെ എന്ന് ഹൈക്കോടതി. ഉച്ചയ്ക്ക് ശേഷം നിലപാട് അറിയിക്കാമെന്നു പ്രോസിക്യൂഷൻ അറിയിച്ചു. വെറും വാക്ക് പറഞ്ഞത് ഗൂഢാലോചന ആകുമോ എന്ന ജസ്റ്റിസ് സിയാദ് റഹ്മാൻ ഉന്നയിച്ച ചോദ്യങ്ങൾക്കു, ദിലീപിനെതിരെ കൃത്യമായി തെളിവുകളുണ്ടെന്നും ബാലചന്ദ്ര കുമാറിന്റെ മൊഴിയടക്കം ഇക്കാര്യം സ്ഥിരീകരിക്കുന്നതാണെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. വധഗൂഢാലോചനയ്ക്ക് തെളിവുകളുണ്ട്. സംവിധായകൻ ബാലചന്ദ്രകുമാർ ഓഡിയോകളും തെളിവുകളും കൈമാറിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. കേസിന്റെ പേരിൽ തന്നെ പീഡിപ്പിക്കുകയാണെന്ന് ദിലീപ് കോടതിയിൽ ആരോപിച്ചു.