Spread the love
ആര്‍ടിപിസിആര്‍ നിരക്ക് കുറച്ചത് ഹൈക്കോടതി റദ്ദാക്കി, പുനപ്പരിശോധിക്കാൻ നിർദ്ദേശം

കൊച്ചി: സ്വകാര്യ ലാബുകളില്‍ ആര്‍ടിപിസിആര്‍ പരിശോധനയുടെ നിരക്ക് അഞ്ഞൂറു രൂപയായി നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. നിരക്കു പുനപ്പരിശോധിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.

1700 രൂപയായിരുന്ന പരിശോധനാ നിരക്ക് അഞ്ഞൂറു രൂപയായാണ് സര്‍ക്കാര്‍ വെട്ടിക്കുറച്ചത്. നിരക്കു കുറച്ചതോടെ ആര്‍ടിപിസിആര്‍ പരിശോധന നടത്താന്‍ വിസമ്മതിച്ച ലാബുകള്‍ക്കെതിരെ നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഈ നിര്‍ദേശവും ഹൈക്കോടതി റദ്ദാക്കി. നിരക്ക് കുറച്ച ഉത്തരവ് ചോദ്യം ചെയ്ത് സ്വകാര്യ ലാബുകൾ നൽകിയ ഹർജിയിലാണ് നടപടി.

Leave a Reply