Spread the love

ഡീസല്‍ വില വർധന നടപടി സ്റ്റേ ചെയ്യണമെന്ന കെ എസ് ആർ ടി സിയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു. വില ഇനിയും വർധിപ്പിക്കരുത് എന്ന് നിർദേശിച്ചു ഇടക്കാല ഉത്തരവ് ഇടണമെന്നായിരുന്നു കെ എസ് ആർ ടി സിയുടെ ആവശ്യം. എണ്ണക്കമ്പനികളുടെ നടപടി കടുത്ത വിവേചനമാണെന്നും അത് കെ എസ് ആർ ടി സിക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുവെന്നും കെ എസ് ആർ ടി സി വ്യക്തമാക്കിയിരുന്നു. സാധാരണ വിപണി നിരക്കിൽ ഡീസൽ നൽകാൻ എണ്ണക്കമ്പനികൾക്കും പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിനോടും നിർദേശിക്കണമെന്നായിരുന്നു ഹർജിയിൽ കെ.എസ് ആർ ടി സി യുടെ ആവശ്യം. കേസ് പരിഗണിച്ച കോടതി എണ്ണക്കമ്പനികള്‍ക്കും കേന്ദ്ര സര്‍ക്കാരിനും നോട്ടീസ് അയച്ചിരുന്നു. ഇതിന് നൽകിയ മറുപടിയിൽ വിലനിർണയം അടക്കമുള്ള നയപരമായ കാര്യങ്ങളിൽ കോടതി ഇടപെടരുത് എന്ന് കേന്ദ്രം വ്യക്തമാക്കി.

Leave a Reply