റോഡിലെ കുഴികള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ജനങ്ങള്‍ക്ക് കോടതിയെ നേരിട്ട് അറിയിക്കാം എന്ന് സുപ്രധാന നിര്‍ദേശവുമായി ഹൈക്കോടതി. സംസ്ഥാനത്തെ റോഡുകളുടെ ശോചനാവസ്ഥ സംബന്ധിച്ച ഹര്‍ജിയില്‍ ആണ് നിർദേശം. കാലവര്‍ഷം നേരിടാനാവുന്ന രീതിയില്‍ അറ്റകുറ്റപ്പണി നടത്താത്ത എഞ്ചിനിയര്‍മാരെ, ജോലി ചെയ്യാന്‍ കഴിയില്ലെങ്കില്‍ രാജിവെച്ച് പോകണമെന്നു കോടതി വിമര്‍ശിച്ചിരുന്നു. സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപണിയുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.