Spread the love
പ്രിയ വർഗീസ് നിയമനം സ്റ്റേ ചെയ്ത് ഹൈക്കോടതി

കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്റെ നിയമനത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ഈ മാസം 31 വരെയാണ് നിയമന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്.രണ്ടാം റാങ്കുകാരൻ ഡോ. ജോസഫ്​ സ്​കറിയ നൽകിയ ഹർജിയിലാണ് സ്റ്റേ. പ്രിയ വർഗീസിനെ ഒഴിവാക്കി റാങ്ക് പട്ടിക പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജോസഫ് സ്കറിയ കോടതിയെ സമീപിച്ചത്. അനധികൃതമായി നിയമനം നേടിയതാണെന്നും അസോസിയേറ്റ് പ്രൊഫസർ നിയമനപട്ടികയിൽ നിന്നും പ്രിയ വർഗീസിനെ ഒഴിവാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഹർജി വീണ്ടും ഈ മാസം 31ന് പരിഗണിക്കും. നടപടികൾ പാലിച്ചല്ല നിയമനം എന്ന പരാതിയിൽ ഗവർണർ, സർക്കാർ, കണ്ണൂർ വിസി, സെലക്ഷൻ കമ്മിറ്റി ചെയർമാൻ എന്നിവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഗവർണർക്കയച്ച നോട്ടീസ് സ്റ്റാന്റിങ് കൗൺസിൽ കൈപ്പറ്റി. പ്രിയ വർഗീസിന്റെ നിയമനം നേരത്തെ ഗവർണ‌ർ ആരിഫ് മുഹമ്മദ് ഖാൻ സ്റ്റേ ചെയ്തിരുന്നു.

Leave a Reply