Spread the love
കുപ്പിവെള്ളത്തിന്റെ വില 13 രൂപയായി നിജപ്പെടുത്തിയ സർക്കാർ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില 13 രൂപയായി നിജപ്പെടുത്തിയ സർക്കാർ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.കുപ്പിവെള്ള ഉൽപാദകരുടെ സംഘടനയുടെ ഹർജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ്. ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് വിലനിർണയം നടത്തേണ്ടത് കേന്ദ്രസർക്കാരെന്നും വില കുറക്കുന്നതിന് സംസ്ഥാന സർക്കാറിന് അധികാരമില്ലെന്നും ഹൈക്കോടതി വിലയിരുത്തി.

ഈ വിഷയത്തിൽ കേന്ദ്രസർക്കാറിന്റെ നിലപാട് അറിയിക്കണമെന്നാവശ്യപ്പെട്ട് കോടതി കത്തയച്ചു. കൂടാതെ കുപ്പിവെള്ളത്തിന്റെ വില നിർണയത്തിനു പാലിക്കേണ്ട നടപടികൾ എന്തൊക്കെയാണെന്ന്അറിയിക്കാനും കേന്ദ്രത്തിന് നിർദേശം നൽകി. 2018 മേയ് 10 നാണ് സർക്കാർ കുപ്പിവെള്ളത്തിന്റെ വില കുറച്ചത്. കൂടാതെ കുപ്പിവെള്ളത്തെ അവശ്യവസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയും ഉത്തരവിറക്കിയിരുന്നു. തുടർന്നാണ് കുപ്പിവെള്ള ഉൽപാദകരുടെ സംഘടന ഹൈക്കോടതിയെ സ്സമീപിച്ചത്.

Leave a Reply