Spread the love
ദിലീപിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

നടിയെ ആക്രമിച്ച കേസ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് ഉൾപ്പെടെയുള്ള ആറ് പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദിലീപ് ഉൾപ്പെടെ അഞ്ചു പ്രതികളെയാണ് ഹൈക്കോടതി നിർദേശപ്രകാരം മൂന്നു ദിവസം 33 മണിക്കൂർ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. കേസിൽ വിശദമായ വാദം കേട്ട ശേഷമാണ് അഞ്ചപ്രതികളോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ കോടതി നിർദേശിച്ചത്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ക്കെതിരെ ഗുരുതരമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന് അന്വേഷണസംഘം പറയുന്നു. പ്രതികൾ മൊബൈൽ ഫോണുകൾ ഒളിപ്പിച്ചെന്നും അന്വേഷണസംഘം പറയുന്നു. ദിലീപ്, സഹോദരൻ പി. ശിവകുമാർ (അനൂപ്), സഹോദരി ഭർത്താവ് ടി.എന്‍.സൂരജ്, മറ്റു പ്രതികളായ ബി.ആർ.ബൈജു, ആർ.കൃഷ്ണപ്രസാദ് എന്നിവരെയാണ് ചോദ്യം ചെയ്തത്. റിപ്പോർട്ട് പ്രോസിക്യൂഷൻ മുദ്രവെച്ച കവറിൽ ഹൈക്കോടതിക്ക് സമർപ്പിക്കും. ജസ്റ്റിസ് പി. ഗോപിനാഥാണ് ഹർജി പരിഗണിക്കുക.

Leave a Reply