റീട്ടെയില്‍ വിലയ്ക്ക് ഡീസല്‍ നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യപ്പെട്ടു എണ്ണക്കമ്പനികള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എണ്ണക്കമ്പനികളുടെ വില നിര്‍ണയത്തില്‍ പ്രഥമദ്യഷ്ടാ അപാകതയുണ്ടെന്ന പരാര്‍മശത്തോടെ റീട്ടയില്‍ കമ്പനികള്‍ക്ക് നല്‍കുന്ന അതേ വിലക്ക് തന്നെ കെഎസ്ആര്‍ടിസിക്ക് ഡീസല്‍ നല്‍കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ ഇടക്കാല ഉത്തരവിട്ടിരുന്നു. റീട്ടെയില്‍ കമ്പനികള്‍ക്ക് നല്‍കുന്ന വിലയേക്കാള്‍ മുപ്പത് രൂപയോളം അധിക വിലയാണ് ഒരു ലിറ്റര്‍ ഡീസലിന് പൊതുമേഖലാ എണ്ണക്കമ്പനികള്‍ കെഎസ്ആര്‍ടിസിയില്‍ നിന്ന് ഇടാക്കിയിരുന്നത്. ഈ നടപടി നടപടി വിവേചനപരമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ബിപിസിഎല്‍ ഓയില്‍ എന്നീ കമ്പനികളാണ് അപ്പീല്‍ നല്‍കിയത്.