ദേവസ്വം ബോര്‍ഡിന്റെ അധികാരങ്ങളില്‍ സര്‍ക്കാര്‍ കൈ കടത്തുകയാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയ്ക്ക് മുന്‍പില്‍ എത്തിയ ഹർജികൾ ഇന്നു പരിഗണിക്കും. നിലവിലെ സാഹചര്യത്തില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഒഴിവാക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ദേവസ്വം ബോര്‍ഡിന്റെ അനുമതിയില്ലാതെ വെര്‍ച്വല്‍ ക്യൂ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന നേരത്തെ കോടതി പറഞ്ഞിരുന്നു. . സ്‌പോട്ട് ബുക്കിംഗിലൂടെ കൂടുതല്‍ ഭക്തര്‍ക്ക് ശബരിമല ദര്‍ശനം സാധ്യമാകുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.