Spread the love
പ്രാർഥനകളും വ്രതാനുഷ്ഠാനങ്ങളുമായി ആത്മസംസ്‌കരണത്തിന്റെ പുണ്യ റമദാൻ ദിനങ്ങൾ വരവായി.

പ്രാർഥനകളും വ്രതാനുഷ്ഠാനങ്ങളുമായി ആത്മസംസ്‌കരണത്തിന്റെ പുണ്യ റമദാൻ ദിനങ്ങൾ വരവായി. ആത്മവിശുദ്ധി കൈവരിക്കാനുള്ള പ്രാർഥനകളുമായി രാപകലുകൾ വിശ്വാസികൾ സജീവമാകും. ഹിജ്‌റ വർഷത്തിലെ ഒൻപതാമത്തെ മാസമാണ് റമദാൻ. ഇസ്‌ലാമിക വിശ്വാസപ്രകാരം ഒട്ടേറെ പ്രത്യേകതകളും പ്രാധാന്യവും ഈ മാസത്തിനുണ്ട്. പരിശുദ്ധ ഖുർആൻ അവതരിച്ചത് റംസാനിലാണ്. ആയിരം മാസങ്ങളേക്കാൾ പുണ്യമുള്ള ലൈലത്തുൽ ഖദറിന്റെ രാവും റംസാനിലെ അവസാന പത്തിലാണെന്നാണ് വിശ്വാസം. റമദാൻ മാസത്തിലെ ആദ്യ പത്ത് ദിനങ്ങൾ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ലഭിക്കുന്നതിനും രണ്ടാമത്തെ പത്ത് പാപമോചനത്തിനായുള്ള പ്രാർഥനകൾ നടത്തുന്നതിനും മൂന്നാമത്തെ പത്ത് ദിവസങ്ങൾ നരകമോചനം നേടാനുള്ള ദിനങ്ങളുമായാണ് കണക്കാക്കുന്നത്. ദാനധർമങ്ങൾക്കും പള്ളികളിൽ ഇഅ്ത്തികാഫ് (ഭജനമിരിക്കൽ), രാത്രിയിലെ തറാവീഹ് നമസ്‌കാര പ്രാർഥനകൾ എന്നിവയിൽ വിശ്വാസികൾ മുഴുകും.

Leave a Reply