പട്ടികജാതി കുടുംബത്തിന്‍റെ സര്‍ക്കാര്‍ ആനുകൂല്യം സിപിഎം നേതാക്കള്‍ തട്ടിയെന്ന് വീട്ടമ്മയുടെ പരാതി. നാരങ്ങാനം സ്വദേശി സരസമ്മയെയാണ് വീട് പുനർനിർമ്മാണത്തിന് സർക്കാർ അനുവദിച്ച ഫണ്ട് പഞ്ചായത്ത് മെമ്പര്‍മാര്‍ ചേർന്ന് കബളിപ്പിച് കൈക്കലാക്കിയത്. 2021- 22 സാമ്പത്തിക വർഷത്തിലെ പട്ടിക ജാതി ഭവന പുനരുദ്ധാരണ പദ്ധതിപ്രകരമാണ് സരസമ്മക്ക് 35000 രൂപ അനുവദിച്ചത്. നാരങ്ങാനം എസ്ബിഐ ശാഖയിലെ അക്കൗണ്ടിൽ പണം വന്നയുടനെ പഞ്ചായത്ത് അംഗം അഭിതഭായി വീടിന്‍റെ അറ്റകുറ്റപണികൾ പൂർണ്ണമായും ചെയ്ത് തരാമെന്നറിയിച് പണം കൈക്കലാക്കി. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന സരസമ്മയ്ക്ക് മലനാട് മിൽക് സൊസൈറ്റി സഹായമായി കൊടുത്ത 25000 രൂപയും പഞ്ചായത്ത് അംഗങ്ങൾ തട്ടിയെടുത്തെന്നും ഓംബുഡ്സ്മാന് നൽകിയ പരാതിയിലുണ്ട്. ആരോപണ വിധേയനായ ബെന്നി ദേവസ്യ സിപിഎം ഏരിയകമ്മിറ്റി അംഗവും അഭിതഭായ് ലോക്കൽകമ്മിറ്റി അംഗവുമാണ്.