Spread the love

മലയാള സിനിമയിലെ എക്കാലത്തെയും അതുല്യ പ്രതിഭകളുടെ പട്ടികയിൽ ആർക്കും മറക്കാൻ സാധിക്കാത്ത ഒരു നാമമാണ് കലാഭവൻ മണിയുടെത്. നടൻ എന്നതിലുപരി കൈവച്ച സമസ്ത മേഖലയിലും കഴിവു തെളിയിച്ച ചാലക്കുടിക്കാരൻ വിടപറഞ്ഞിട്ട് ഒൻപത് വർഷങ്ങൾ. സാധാരണക്കാരായ മനുഷ്യരെ തന്റെ പാട്ടിലൂടെ ചേർത്ത് പിടിക്കാനും സന്തോഷിപ്പിക്കാനും കഴിവുള്ള ജാലവിദ്യക്കാരൻ മരണത്തിനു ശേഷവും തന്റെ പാട്ടിലൂടെയും അനശ്വര കഥാപാത്രങ്ങളിലൂടെയും ഇന്നും മലയാളികൾക്കിടയിൽ ചുറുചുറുക്കോടെ ജീവിക്കുന്നു. മലയാള സിനിമയിലെ ഓൾ റൗണ്ടർ എന്ന് തന്നെ മാണിയെ പറയാം. അഭിനയം മുതൽ ആലാപനം വരെയും സംഗീത സംവിധാനം മുതൽ എഴുത്ത് വരെ താരത്തിന്റെ കയ്യിലുണ്ടല്ലോ!

ഇപ്പോഴിതാ കലാഭവൻ മണിയെ അനുസ്മരിച്ച് ഓർമചിത്രം പങ്കുവെച്ചിരിക്കുകയാണ് സൂപ്പർ സ്റ്റാർ മോഹൻലാലും. മണിക്ക് ഓർമപ്പൂക്കൾ എന്നാണ് മണിയുടെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു മാേഹൻലാലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. മമ്മൂട്ടിയും മണിയുടെ ഓർമകളിൽ പങ്കുചേർന്നു. ആറാം തമ്പുരാൻ, നരസിം​ഗം, ബാലേട്ടൻ, നാട്ടുരാജാവ് തുടങ്ങിയ ​ഹിറ്റ് ചിത്രങ്ങളിൽ മോഹൻലാലിനൊപ്പം കലാഭവൻ മണി പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. വല്യേട്ടൻ, രാക്ഷസരാജാവ്, പട്ടാളം, സേതുരാമൻ സിബിഐ, ഒരു മറവത്തൂർ കനവ് എന്നീ മമ്മൂട്ടി ചിത്രങ്ങളിലും മികച്ച കഥാപാത്രങ്ങൾ ചെയ്ത് ശ്രദ്ധനേടി.

Leave a Reply