Spread the love

അടുത്തിടെ അമ്പലപ്പുഴയിൽ നടന്ന ഒരു സ്റ്റേജ് പ്രോ​ഗ്രാമിനിടെ മലയാളികളുടെ പ്രിയപ്പെട്ട ഗായകൻ എം.ജി ശ്രീകുമാറിനോട് സദസിൽ നിന്ന ഒരാൾ ‘ഇനിയൊരു നല്ല പാട്ട് പാടൂ’ എന്ന് ഉറക്കെ പറഞ്ഞതും ഇതിനു താരം നൽകിയ മറുപടിയുമെല്ലാം വലിയ ചർച്ചയായിരുന്നു. നല്ല പാട്ട് പാടൂ എന്ന കമന്റ് വന്നപ്പോൾ ‘ഇത്രയും നേരം പാടിയത് മോശം പാട്ടായിരുന്നോയെന്നും നല്ലത് കേൾക്കണമെങ്കിൽ വീട്ടിൽ പോയി റേഡിയോ വച്ച് കേൾക്കണമെന്നുമായിരുന്നു’ എം ജി ശ്രീകുമാറിന്റെ മറുപടി. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെ ഒത്തിരിപേർ ഗായകനെ സപ്പോർട്ട് ചെയ്ത രംഗത്തെത്തിയിരുന്നു. ഇതിൽ നന്ദിയും സന്തോഷവും രേഖപ്പെടുത്തിയാണ് എം ജി ശ്രീകുമാറിപ്പോൾ സംസാരിച്ചിരുന്നത്.

ആ സംഭവത്തിന് ശേഷം എന്നെ ഒരുപാട് പേർ പിന്തുണച്ച് സംസാരിച്ചു. അതിൽ ഒരുപാട് സന്തോഷമുണ്ട്. കഴിഞ്ഞ 45 വർഷമായി ഞാൻ പ്രോ​ഗ്രാം ചെയ്യുന്നുണ്ട്. കേരളത്തിലെ എല്ലാ ജനങ്ങളും അത് ആസ്വദിക്കുകയും എന്നെ പിന്തുണയ്‌ക്കുകയും ചെയ്യുന്നു. അവരോടെല്ലാം എനിക്ക് നന്ദി മാത്രമാണ് പറയാനുള്ളത്. എല്ലാവർക്കും ഇംഗിതപ്പെട്ട, അവർക്ക് ഇഷ്ടപ്പെട്ട എല്ലാ പാട്ടുകളും ഞാൻ പാടാറുണ്ട്. ഇന്നുവരെ ഞാൻ അങ്ങനെയാണ് ചെയ്യാറ്. കഴിഞ്ഞ 45 വർഷവും അത് തന്നെയാണ് ഞാൻ ചെയ്യുന്നത്. ഞാൻ വെറുമൊരു പാട്ടുകാരനാണ്. നിങ്ങൾക്ക് ഇഷ്ടപ്പെട്ട പാട്ടുകൾ ഞാൻ പാടുന്നു. അതിൽ നല്ല പാട്ട് ചീത്ത പാട്ട് എന്നൊന്ന് ഇല്ലെന്നും എല്ലാ പാട്ടുകളും നല്ലതാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

Leave a Reply