മനാമ :ബഹ്റൈനിലുള്ള മുഴുവൻ ഇന്ത്യക്കാരും കോവിഡ് വാക്‌സീൻ ക്യാംപെയിനുമായി ഇന്ത്യൻ എംബസി.
സിപിആർ കാർഡ്, സാധുതയുള്ള പാസ്പോർട്ട്,വീസ എന്നിവ ഇല്ലെങ്കിലും വാക്‌സീൻ ഉറപ്പാക്കാനാണ് തീരുമാനം. ബഹ്റൈൻ കേരളീയ സമാജം, ഇന്ത്യൻ ക്ലബ്, ഐസിആർഎഫ്, വേൾഡ് എൻആർഐ കൗൺസിൽ തുടങ്ങിയവയുമായി സഹകരിച്ചാണ് ക്യാംപെയിൻ സംഘടിപ്പിക്കുന്നത്.
18 ന് മീതെ പ്രായമുള്ളവർക്ക് ബഹ്റൈൻ കേരളീയ സമാജത്തിലോ,ഇന്ത്യൻ ക്ലബ്ബിലോ എത്തി വാക്സിൻ സ്വീകരിക്കാവുന്നതാണ്. ബഹ്റൈൻ കേരളീയ സമാജം മുഖേന രജിസ്ട്രേഷന് പേര്, മൊബൈൽ നമ്പർ എന്നിവ സഹിതം അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് കെ.ടി സലീം
(33750 999)ഉണ്ണി (32258697),രാജേഷ് ചേരാവള്ളി (35320667), സഞ്ജിത് (36129714).
ലിങ്ക് : https://forms.gle/pMT3v1g3o4yVgnES8.