Spread the love
പാകിസ്ഥാൻ, തുർക്കി വിദ്യാർഥികൾക്കും രക്ഷയായത് ഇന്ത്യൻ ദേശീയപതാക

യുക്രെയ്നില്‍നിന്ന്പുറത്തുകടക്കാന്‍ ഇന്ത്യക്കാര്‍ക്ക് മാത്രമല്ല, തുര്‍ക്കി, പാകിസ്ഥാന്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷയായി ഇന്ത്യന്‍ ദേശീയ പതാക. കടകളില്‍നിന്ന്‌ സ്‌പ്രേ പെയിന്റ്‌ വാങ്ങി കര്‍ട്ടന്‍ തുണിയില്‍ പെയിന്റ്‌ ചെയ്‌താണ്‌ ദേശീയ പതാക തയാറാക്കിയതെന്നു വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തി. ഇന്ത്യന്‍ ദേശീയ പതാകവാഹകരെല്ലാം ഇന്ത്യന്‍ പൗരന്‍മാരാണെന്നാണ്‌ തങ്ങള്‍ ചെക്‌പോസ്‌റ്റുകളില്‍ പറഞ്ഞതെന്ന് വിദ്യാര്‍ഥികള്‍ വിവരിച്ചു. ആര്‍ക്കും ഒരു പ്രശ്‌നവും നേരിടേണ്ടിവന്നില്ല. തുര്‍ക്കി, പാകിസ്ഥാനി വിദ്യാര്‍ഥികളും ഇന്ത്യന്‍ പതാകയുടെ സഹായത്തോടെയാണ്‌ യുക്രെയ്ന്‍ അതിര്‍ത്തി കടന്നതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ആക്രമണങ്ങളില്‍നിന്ന്‌ രക്ഷപ്പെടാന്‍ അതിര്‍ത്തികളിലേക്കുള്ള യാത്രയില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ ദേശീയ പതാക ഉപയോഗിക്കണമെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. ഇന്ത്യന്‍ എംബസി നേരത്തേ തന്നെ ക്രമീകരണങ്ങള്‍ നടത്തിയിരുന്നതിനാല്‍ മോള്‍ഡോവയില്‍ വലിയ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ലെന്നും വിദ്യാർഥികൾ പറഞ്ഞു.

Leave a Reply