ചെന്നൈയില്‍ നിന്ന് ദുബൈയിലേക്ക് പോകേണ്ടിയിരുന്ന ഇന്റിഗോ വിമാനം, ബോംബ് ഭീഷണിയെ തുടര്‍ന്ന് ആറ് മണിക്കൂര്‍ വൈകി. ദുബൈയിലേക്ക് പുറപ്പെടേണ്ട 6E 65, വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത ഫോണ്‍ സന്ദേശം ചെന്നൈയിലെ പൊലീസ് കണ്‍ട്രോള്‍ റൂമിലാണ് ലഭിച്ചത്. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ വിമാനം പ്രത്യേക ഏരിയയിലേക്ക് മാറ്റി വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നിയമപ്രകാരമമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സര്‍വീസ് ഉച്ചയ്‍ക്ക് മണിയിലേക്ക് പുനഃക്രമീകരിച്ചു. അതുവരെയുള്ള സമയത്തേക്ക് യാത്രക്കാര്‍ക്ക് വിമാനക്കമ്പനി താമസ സൗകര്യം ഏര്‍പ്പെടുത്തി.പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് വ്യാജ സന്ദേശം നല്‍കിയ വ്യക്തിയെ മണിക്കൂറുകള്‍ക്കകം തന്നെ പൊലീസ് അറസ്റ്റ് ചെയ്‍തു. 43 വയസുകാരനായ രഞ്ജിത്ത് എന്നയാളാണ് ചെന്നൈ പൊലീസിന്റെ പിടിയിലായത്. ഒരു ട്രാവല്‍ ഷോപ്പ് ഉടമയായ ഇയാള്‍ തന്റെ രണ്ട് കുടുംബാംഗങ്ങള്‍ രാജ്യം വിട്ട് പോകുന്നത് തടയാനാണ് ഭീഷണി സന്ദേശം നല്‍കിയതെന്ന് പൊലീസിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.