Spread the love
കോർപ്പറേഷനിലെ നികുതി വെട്ടിപ്പിൽ കൂടുതൽ ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് ആഭ്യന്തര അന്വേഷണ സമിതി

നികുതി വരുമാനത്തിൽ 33 ലക്ഷം രൂപ വെട്ടിച്ച കേസിലാണ് കൂടുതൽ ഉദ്യോഗസ്ഥർ കുടുങ്ങുന്നത്. ഉദ്യോഗസ്ഥരിൽ നിന്ന് പിഴ ചുമത്തി പണം തിരികെ പിടിക്കാനാണ് കോർപ്പറേഷൻ തീരുമാനം. നികുതി വെട്ടിപ്പ് പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥനെ കുറ്റക്കാരനാക്കി ആദ്യം നിയോഗിച്ച അന്വേഷണസമിതി റിപ്പോ‍ർട്ട് സമർപ്പിച്ചത് വിവാദമായതോടെയാണ് പുതിയ അന്വേഷണം നടന്നത്. നേമം മേഖലാ ഓഫീസിൽ 26.75 ലക്ഷം രൂപയുടെ വെട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥയെ അടക്കം അതേ സ്ഥലത്ത് നിയമിക്കാൻ നീക്കമുണ്ടെന്നാണ് ആരോപണം.

Leave a Reply