ചെറുതോണി: ഇസ്രായേൽ- പലസ്തീൻ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനത്ത് സൗമ്യയുടെ ഭർത്താവ് സന്തോഷിനെ ഇസ്രായേൽ പ്രസിഡൻറ് റൂവൻ റിവ്‌ലിൻ ടെലിഫോണിൽ വിളിച്ച് സൗമ്യയുടെ മരണത്തിൽ അനുശോചനം അറിയിച്ചു. കോൺസുലേറ്റ് ജനറൽ ജോനാദൻ സഡ്കയും സംഭാഷണത്തിൽ പങ്കുചേർന്നു.നയതന്ത്ര കാര്യാലയത്തിലെ മലയാളി ഉദ്യോഗസ്ഥന്റെ സഹായത്തോടെ ഇരുവരുടെയും സംസാരം തർജ്ജമ ചെയ്തായിരുന്നു സംഭാഷണം.
15 മിനിറ്റ് നീണ്ടുനിന്ന സംഭാഷണത്തിൽ സൗമ്യ മരിച്ച സ്ഥലം കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച സന്തോഷിനോട് എപ്പോൾ വേണമെങ്കിലും അതിനുള്ള സൗകര്യം ഒരുക്കാം എന്ന് പ്രസിഡൻറ് അറിയിക്കുകയും ഇവിടെ എത്തുമ്പോൾ നേരിൽ കാണാം എന്ന ഉറപ്പ് നൽകിയതായും കുടുംബാംഗങ്ങൾ വ്യക്തമാക്കി. സന്തോഷിനോടും, മകൻ അഡോണിനോടും,മറ്റു കുടുംബാംഗങ്ങളോടും ഇസ്രയേലിലെ മുഴുവൻ ജനതയുടെയും അനുശോചനം അറിയിച്ച പ്രസിഡന്റ്, കുടുംബത്തെ സംരക്ഷിക്കുമെന്ന ഉറപ്പും നൽകി.