Spread the love

ഒറ്റയടിക്ക് പെട്രോളിന് 25 രൂപയുടെ കുറവ് വരുത്തുന്നുവെന്ന നിർണ്ണായക പ്രഖ്യാപനം നടത്തി ഝാർഖണ്ഡ് മുഖ്യമന്ത്രി. നിബന്ധനകൾക്ക് വിധേയമായി ഇന്ധനവിലയിൽ സബ്‌സിഡി അനുവദിക്കുമെന്നാണ് മുഖ്യമന്ത്രി ഹേമന്ത് സോറൻ പ്രഖ്യാപിച്ചിരിക്കുന്നത്. മോട്ടോർബൈക്കുകളും സ്‌കൂട്ടറുകളും ഓടിക്കുന്ന യാത്രക്കാർക്ക് നിബന്ധനകളനുസരിച്ച് ഇളവ് ലഭിക്കും. ജനുവരി 26 മുതലാണ് ഇളവ് പ്രാബല്യത്തിൽ വരിക. സംസ്ഥാനത്തെ പാവപ്പെട്ടവർ, തൊഴിലാളികൾ, ഇടത്തരം കുടുംബങ്ങൾ എന്നിവർക്ക് ആശ്വാസമേകുക എന്ന ഉദ്ദേശ്യത്തോടെയാണ് പെട്രോളിന് സബ്‌സിഡി നൽകുന്നതെന്ന് ഝാർഖണ്ഡ് മുഖ്യമന്ത്രി പറഞ്ഞു.നിബന്ധനകൾക്ക് വിധേയമായിട്ടാണ് ഗുണഭോക്താക്കളായ ഇരുചക്ര വാഹന ഉടമകൾക്ക് സബ്‌സിഡി ലഭിക്കുക. പ്രതിമാസം 10 ലിറ്റർ വരെയാണ് സബ്‌സിഡി ലഭിക്കുന്ന പരമാവധി പെട്രോളിന്റെ അളവ്. ഡയറക്ട് ബാങ്ക് ട്രാൻസഫർ വഴി സബ്‌സിഡി തുക ഗുണഭോക്താക്കൾക്ക് ലഭിക്കും. റേഷൻ കാർഡുള്ളവരാണ് ഗുണഭോക്താക്കളിൽ ഉൾപ്പെടുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

Leave a Reply