ഭൂമിയിൽ നിന്നും 1300 പ്രകാശവർഷമകലെ ഓറിയൺ നക്ഷത്രഗണത്തിൽ സ്ഥിതിചെയ്യുന്ന ജിഡബ്ല്യൂ ഒറി എന്ന നക്ഷത്ര-ഗ്രഹ സംവിധാനത്തിൽ മൂന്ന് നക്ഷത്രങ്ങളെ ഒരു ഗ്രഹം ചുറ്റുന്നതായി ആണ് പുതിയ അനുമാനം. ഒറി സംവിധാനത്തിൽ മൂന്ന് നക്ഷത്രങ്ങളാണ് ഉള്ളത് . വാതക-ധൂളി പടലങ്ങൾ നിറഞ്ഞ വലയം ഇതിനു ചുറ്റും കാണുന്നുണ്ട്. ഒരു നക്ഷത്ര-ഗ്രഹ സംവിധാനത്തിന്റെ പ്രാരംഭത്തിൽ സാധാരണയായി കാണപെടുന്നതാണിത്. ഈ നക്ഷത്ര വലയത്തിലുള്ള വലിയ വിടവിന്റെ കാരണം ഒന്നോ അതിലധികമോ ഗ്രഹങ്ങളുടെ രൂപീകരണമാകാം എന്ന് കരുതുന്നു. മൂന്ന് നക്ഷത്രങ്ങളെ ചുറ്റുന്ന ഒരു ഗ്രഹം ആയിരിക്കാം അതെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്.
വാതക വലയത്തിലെ വിടവിന് കാരണം നക്ഷത്രങ്ങളുടെ ഗുരുത്വാകര്‍ഷണ ബലം കൊണ്ട് സംഭവിക്കുന്നതാകാമെന്ന വാദവുമുണ്ട്. ഗ്രഹരൂപീകരണം എല്ലായിപ്പോഴും ഒരു പോലെ തന്നെയാണെന്നാണ് ധാരണ. ജിഡബ്ല്യൂ ഒറിയിലെ വലയത്തിലെ വിടവിന് കാരണമായി ഒരു ഗ്രഹം കണ്ടെത്താനായാല്‍ അത് മാറ്റപ്പെടും. സൗരയൂഥം പോലൊരു സംവിധാനത്തിന്റെ ആരംഭഘട്ടത്തിലാണ് ജിഡബ്ല്യൂ ഒറി.