
കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥ പറഞ്ഞ ബോളിവുഡ് ചിത്രം ദ് കശ്മീര്‍ ഫയല്‍സ് ഒടിടി റിലീസിന് ഒരുങ്ങുന്നു. ഒടിടി പ്ലാറ്റ്ഫോം ആയ സീ 5 ലൂടെ മെയ് 13 ന് ആണ് ചിത്രം എത്തുക. മാര്‍ച്ച് 11 നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിരിക്കുന്നത്. 1990-ലെ കാശ്മീര്‍ കലാപകാലത്തെ കശ്മീരി പണ്ഡിറ്റുകളുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ഹിന്ദി ചിത്രമാണ് കശ്മീര്‍ ഫയല്‍സ്. വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ചിത്രം സീ സ്റ്റുഡിയോസ്, ഐഎഎംബുദ്ധ, അഭിഷേക് അഗര്‍വാള്‍ ആര്‍ട്സ് എന്നിവയുടെ ബാനറുകളില്‍ തേജ് നാരായണ്‍ അഗര്‍വാള്‍, അഭിഷേക് അഗര്‍വാള്‍, പല്ലവി ജോഷി, വിവേക് അഗ്‌നിഹോത്രി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. 18 ദിവസം കൊണ്ട് 266.40 കോടിയാണ് ചിത്രം ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്.