
സംസ്ഥാന സർക്കാർ റം എന്ന വിഭാഗത്തിൽപ്പെട്ട ബ്രാണ്ടി നിർമ്മിച്ചു വിതരണം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ‘മലബാർ ബ്രാൻഡി’ എന്ന പേരാണ് ഈ മദ്യത്തിന് ബെവ്കോ പരിഗണിക്കുന്നതെന്നാണ് വിവരങ്ങൾ. സർക്കാർ സ്ഥാപനമായ കിറ്റ് കോയുടെ പ്രോജക്ട് റിപ്പോർട്ട് സർക്കാർ അംഗീകരിച്ചാലുടൻ പ്ളാൻ്റ് നിർമ്മാണം തുടങ്ങും. 20 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. തുടക്കത്തിൽ ലക്ഷ്യമിടുന്നത് പ്രതിദിനം 15,000 കെയ്‌സ് ബ്രാൻഡിയാണ്. പഴയ ചിറ്റൂർ സഹകരണ ഷുഗർ മില്ലായിരുന്ന പാലക്കാട്ടെ പൂട്ടിക്കിടക്കുന്ന മലബാർ ഡിസ്റ്റിലറീസിലാവും മദ്യം ഉത്പാദിപ്പിക്കുന്ന പ്ലാൻ്റ് സജ്ജീകരിക്കുക.