വിദ്യാഭ്യാസ ഗ്രാൻ്റിന് അപേക്ഷ ക്ഷണിച്ചു
കേരള തൊഴിലാളി ക്ഷേമനിധി ബോർഡിൽ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് 2021-22 വർഷത്തേക്കുള്ള വിദ്യാഭ്യാസ ഗ്രാൻ്റിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. 2021-22 അദ്ധ്യയന വർഷത്തിൽ 8, 9, 10 ക്ലാസ്സുകളിലെ വിദ്യാഭ്യാസ ആനുകൂല്യങ്ങളോടൊപ്പം ഉന്നത വിദ്യാഭ്യാസത്തിന് മെഡിക്കൽ/എൻജിനീയറിങ് എൻട്രൻസ് കൊച്ചിങ്ങിനും, സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിനുമുള്ള അപേക്ഷകൾ www.labourwelfarefund.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 20. ഫോൺ: 0487-2384494, 9544781330