ഖാദി മേഖലയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുമെന്ന് ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍ പറഞ്ഞു. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്,അഖിലേന്ത്യാ ഖാദി കമ്മീഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല ബോധവത്കരണ സെമിനാര്‍ അബാന്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. ഖാദി മേഖലയെ പ്രോല്‍സാഹിപ്പിക്കാന്‍ ആഴ്ചയില്‍ ഒരുദിവസം ഖാദി വസ്ത്രം ധരിക്കുന്നത് എല്ലാവരും പ്രോല്‍സാഹിപ്പിക്കണം.പട്ടിക ജാതി, പട്ടിക വര്‍ഗ, പിന്നോക്ക വിഭാഗങ്ങള്‍, സ്ത്രീകള്‍ തുടങ്ങിയവരുടെ ഉന്നമനത്തിന് ഖാദി മേഖലയുമായി സഹകരിച്ച് സംരംഭകത്വം പ്രോല്‍സാഹിപ്പിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേത്. ഖാദി ഉല്‍പ്പന്നങ്ങള്‍ക്ക് അര്‍ഹമായ പരിഗണന വിപണിയില്‍ ഉറപ്പാക്കേണ്ടതുണ്ട്.ഖാദിയുടെ പാരമ്പര്യവും മൂല്യവും നിലനിര്‍ത്തിയുള്ള പ്രവര്‍ത്തനമാണ് ഏറ്റെടുത്ത് നടപ്പാക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു.