ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവിന് സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശംസാ സന്ദേശമയച്ചു.
രാഷ്ട്രപതിക്ക് ആയുരാരോഗ്യം നേർന്ന രാജാവ് ഇന്ത്യൻ ജനതക്കും ഭരണകൂടത്തിനും കൂടുതൽ സമൃദ്ധിയും പുരോഗതിയും ആശംസിച്ചു.
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും രാഷ്ട്രപതിക്ക് സ്വാതന്ത്ര്യ ദിനാശംസാ സന്ദേശം അയച്ചു.
ഇന്ത്യൻ ഭരണകൂടത്തിനും ജനങ്ങൾക്കും കൂടുതൽ പുരോഗതിയും സമൃദ്ധിയും ആശംസിച്ച രാജകുമാരൻ രാഷ്ട്രപതിക്ക് ആയുരാരോഗ്യവും സന്തോഷവും ആശംസിച്ചു.