കോഴിക്കോട്: കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ഗുഡ്‌സ് ഓട്ടോയിലും പാസഞ്ചര്‍ ഓട്ടോയിലും ഇടിച്ച് മറിഞ്ഞു. കുന്ദമംഗലത്തിനും താമരശ്ശേരിക്കും ഇടയില്‍ ചൂലാംമൈലില്‍ വെച്ച് ബസ് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. വയനാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പാസഞ്ചര്‍ ഓട്ടോയുടെ മുകളിലേക്കാണ് ബസ് മറിഞ്ഞത്. പരിക്കേറ്റവരെ നാട്ടുകാരും പൊലീസും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.