കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന സൂപ്പര്‍ ഡീലക്‌സ് ബസ്സില്‍ ടിക്കറ്റ് റിസര്‍വ് ചെയ്ത് പറഞ്ഞ സ്ഥലത്ത് കാത്ത് നിന്നിട്ടും കയറ്റാതെപോയ KSRTC ബസ് തിരിച്ചോടിയത് 60കിലോമീറ്റർ. ആലപ്പുഴ ഹരിപ്പാട് കാര്‍ത്തികപ്പള്ളി പനവേലില്‍ സ്വദേശി ഇനൂജയ്ക്കായി ആണ് ബസ് തിരികെ ഓടിയത്.
ഏഴി മണിക്ക് കോഴിക്കോട് നിന്ന് പുറപ്പെടുന്ന ബസ് 8.30ന് എടപ്പാള്‍ എത്തുമെന്ന് കണ്ടക്ടടര്‍ പറഞ്ഞത് അനുസരിച്ച് ഇനൂജ എടപ്പാള്‍ കണ്ടനകം കെ.എസ്.ആര്‍.ടി.സി വര്‍ക്ക്‌ഷോപ്പിനടുത്തുള്ള സ്റ്റോപ്പിൽ കാത്തു നിന്നെങ്കിലും ഏറെ സമയം കഴിഞ്ഞും ബസ് കാണാതിരുന്ന ഇനൂജ വീണ്ടും വിളിച്ചപ്പോള്‍ ബസ് എടപ്പാള്‍ വിട്ടെന്നും, ഉടനെ തന്നെ ഓട്ടോ പിടിച്ചു ചെല്ലണമെന്നുമായിരുന്നു കണ്ടക്ടറുടെ മറുപടി. ഇനൂജ ചങ്ങരംകുളം, പൊന്നാനി പോലീസ് സ്‌റ്റേഷനുകളിലും KSRTCയുടെ തിരുവനന്തപുരം ഓഫീസിലും വിളിച്ചു വിവരമറിയിച്ചു. ബസ് ജീവനക്കാര്‍ക്ക് നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് ബസ് രാത്രി പത്തരയോടെ എടപ്പാളില്‍ തിരിച്ചെത്തി ഇനൂജയെ കയറ്റി പോവുകയായിരുന്നു.