കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍റില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് തൂണുകള്‍ക്കിടയില്‍ കുടുങ്ങി. ബാംഗലൂരുവിൽ നിന്ന് വന്ന ബസാണ് കെഎസ്ആര്‍ടിസി സ്റ്റാന്‍റില്‍ കുടുങ്ങിയത്. ഗ്ലാസ് പൊട്ടിക്കുകയോ തൂൺ മുറിക്കുകയോ ചെയ്യാതെ ബസ് പുറത്തിറക്കാനാകില്ല എന്ന സ്ഥിതിയിലാണ് ബസ് ഉള്ളത്. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റിന്‍റെ അശാസ്ത്രീയ നിര്‍മ്മിതി സംബന്ധിച്ച വലിയ പരാതികള്‍ ഉയരുന്നതിനിടെയാണ് ഇത്.