
കുറ്റിപ്പുറം: വൃദ്ധയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ബന്ധുവായ മധ്യവയസ്കയെ പോലീസ് അറസ്റ്റു ചെയ്തു. രാങ്ങാട്ടൂര്‍ പാലയത്ത് ഫാത്തിമ (52) യെയാണ് കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്ത്.
വ്യാഴാഴ്‌ച പകലായിരുന്നു സംഭവം. ഇവരുടെ അയല്‍വാസിയും ബന്ധുവുമായ പാലയത്ത് ഉമ്മാച്ചുട്ടി (70)യെ കൊടുവാള്‍ കത്തി ഉപയോഗിച്ച് അക്രമിച്ചത്. കൈക്കും കാലിനും വെട്ടേറ്റ ഉമ്മാച്ചുട്ടി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. അതിര്‍ത്തി തര്‍ക്കത്തിലെ മുന്‍ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്