
കോവിഡ് കാരണം നികുതിദായകർ റിപ്പോർട്ട് ചെയ്ത ബുദ്ധിമുട്ടുകൾ കണക്കിലെടുത് ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി നീട്ടി. ചൊവ്വാഴ്ച പുറത്തിറക്കിയ സർക്കുലറിൽ, 2021-22 വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 15ലേക്ക് നീട്ടിയത്. ആദായനികുതി റിട്ടേണുകൾ കൂടാതെ, വിവിധ ഓഡിറ്റ് റിപ്പോർട്ടുകൾ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതിയും ധനമന്ത്രാലയത്തിന്റെ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് നീട്ടിയിട്ടുണ്ട്. 2022 ഫെബ്രുവരി 15 ആണ് പുതിയ സമയപരിധി.