Spread the love
2022ലെ അവസാന ചന്ദ്രഗ്രഹണം നവംബര്‍ എട്ടിന്

നാല് ഭൂഖണ്ഡങ്ങളില്‍ ഇന്നു പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും.

ഇത്തവണത്തെ ചന്ദ്രഗ്രഹണം ഇന്ത്യയിലും ദൃശ്യമാകുന്നുണ്ട്. അതിനാല്‍ വാനനിരീക്ഷണം താത്പര്യമുള്ളവര്‍ക്ക് ‘ബ്ലഡ് മൂണ്‍’ (Blood Moon) എന്ന പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിയും. ഇനി ഒരു ഭാഗിക ചന്ദ്രഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകുന്നതിന് 2023 ഒക്ടോബര്‍ 28 വരെ കാത്തിരിക്കേണ്ടി വരും.
ചൊവ്വാഴ്ചത്തെ ചന്ദ്രഗ്രഹണം പൂര്‍ണ ചന്ദ്രഗ്രഹണം ആണ്. അതിനാല്‍ ബ്ലഡ് മൂണ്‍ പ്രതിഭാസം ദൃശ്യമാകും. ഭൂമിയുടെ നിഴലിലേക്ക് മാറുന്ന ചന്ദ്രന്റെ നിറം ചുവപ്പായി മാറുന്നതിനാലാണ് ബ്ലഡ് മൂണ്‍ എന്നറിയപ്പെടുന്നത്. വടക്കേ അമേരിക്ക, മധ്യ അമേരിക്ക, ഏഷ്യ, ഓസ്ട്രേലിയ, പസഫിക് ദ്വീപുകള്‍, തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഇത് ദൃശ്യമാകും.

Leave a Reply