Spread the love

അഭിനേതാക്കൾ വാങ്ങിക്കുന്ന വൻ പ്രതിഫലം കാരണം സിനിമ വ്യവസായം മുരടിക്കുന്നു എന്ന ചർച്ച വിവിധ ഇൻഡസ്ട്രികളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. ഇപ്പോഴിതാ ബോളിവുഡിലെ അഭിനേതാക്കള്‍ വാങ്ങുന്നത് അമിതമായ പ്രതിഫലമാണെന്നും ഇതിനാല്‍ ഒരു വ്യവസായം എന്ന നിലയില്‍ സിനിമമേഖല ദുരിതം അനുഭവിക്കുകയാണെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടനും നിർമ്മാതാവുമായ ജോൺ എബ്രഹാം.

ഒരു സിനിമയ്ക്ക് അഭിനേതാക്കള്‍ 100 കോടി രൂപ പ്രതിഫലം വാങ്ങുന്നതും താരങ്ങളുടെ പരിവാരങ്ങളുടെ ചെലവും സിനിമയുടെ ബജറ്റ് കുത്തനെ ഉയര്‍ത്തുന്നുവെന്ന് ജോണ്‍ പറയുന്നു. ഒരു ദിവസത്തെ പ്രതിഫലമായി അഭിനേതാവ് 100 കോടി രൂപയും അയാളുടെ സ്റ്റൈലിസ്റ്റ് രണ്ട് ലക്ഷം രൂപയും ആവശ്യപ്പെടുന്നു എന്ന തരത്തിലുള്ള ചര്‍ച്ചകളോട് പ്രതികരിക്കുകയായിരുന്നു നടന്‍.

‘ഉയര്‍ന്ന പ്രതിഫലം ഹിന്ദി സിനിമയെ ദോഷകരമായി ബാധിച്ചിരിക്കുകയാണ്. അഭിനയിക്കുന്നവര്‍ക്ക് പണം നല്‍കേണ്ട എന്ന തീരുമാനം വരെ ചിലപ്പോള്‍ എടുക്കേണ്ടി വരും. കാരണം അത്രയും തുക പ്രതിഫലം നല്‍കിയിട്ട് ബജറ്റ് കൂടുന്നത് ഒട്ടും ശരിയായ കാര്യമല്ല. നല്ല സിനിമ പോലും എടുക്കാന്‍ പറ്റില്ല. ഇത് പരിഹാസ്യമാണ്. സിനിമാ വ്യവസയാത്തിന്റെ നിലവിലെ അവസ്ഥ അഭിനേതാക്കാള്‍ തിരിച്ചറിയേണ്ടതുണ്ട്. അഭിനേതാക്കള്‍ ഇങ്ങനെ ചിന്തിക്കുന്നുണ്ടോ അതോ അവരുടെ ഏജന്റുമാരാണോ അവരെ ചിന്തിപ്പിക്കുന്നത് എന്ന് അറിയില്ല. നിങ്ങള്‍ വേറെ ഏതോ ലോകത്താണെന്ന് ഞാന്‍ മനസിലാക്കുന്നു. നിങ്ങള്‍ക്ക് അത്ര മിടുക്കന്‍മാരായി ഇരിക്കാന്‍ പറ്റില്ല. നിങ്ങള്‍ യഥാര്‍ഥ ലോകം കാണേണ്ടതുണ്ട്. ഒരു ദിവസം നിങ്ങള്‍ക്ക് ഉണരേണ്ടി വരും. ഈ വ്യവസായത്തില്‍ നിങ്ങള്‍ പ്രതിസന്ധിയിലാണെന്ന് തിരിച്ചറിയേണ്ടി വരും.’-ജോണ്‍ പറയുന്നു.

Leave a Reply