
മേല്‍ക്കൂരിലെ ചോര്‍ച്ചയുടെ
വ്യാപ്തി മനസ്സിലാക്കാനായി ആഗസ്റ്റ് മൂന്നിന് ശ്രീകോവിലിലെ സ്വര്‍ണ്ണ പാളികള്‍ ഇളക്കി പരിശോധന
നടത്തും.
ശ്രീകോവിലിന്‍റെ മേല്‍ക്കൂരയ്ക്ക് പുറത്ത്, ഭക്തര്‍ ദര്‍ശനം നടത്തുന്നതിന്‍റെ ഇടതുഭാഗത്തെ മൂലയിലായിട്ടാണ് ചോര്‍ച്ച കാണപ്പെട്ടത്.
ശ്രീകോവിലിലെ മേല്‍ക്കൂര പരിശോധിക്കുന്നതിനുവേണ്ട അനുഞ്ജ ഭഗവാനില്‍ നിന്നും ക്ഷേത്ര തന്ത്രിയില്‍ നിന്നും വാങ്ങിയിട്ടുണ്ട്.
ശബരിമല സ്പെഷ്യല്‍ കമ്മീഷണറുടെ സാന്നിദ്ധ്യവും മൂന്നാം തീയതി ഉണ്ടാകും.
മേല്‍ക്കൂരയിലെ ചോര്‍ച്ച മാറ്റുന്ന സമയത്ത് ആവശ്യമായുള്ള സ്വര്‍ണ്ണവും മറ്റ് പണി ചെലവുകളും ദേവസ്വം ബോര്‍ഡ് വഹിക്കുമെന്നും പ്രസിഡന്‍റ് അറിയിച്ചു.
45 ദിവസത്തിനകം ചോര്‍ച്ച മാറ്റുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കാനുള്ള ബോര്‍ഡിന്‍റെ ഉത്തരവ് ദേവസ്വം ബോര്‍ഡ് ചീഫ് എഞ്ചീനിയര്‍,ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍,തിരുവാഭരണം കമ്മീഷണര്‍ എന്നിവര്‍ക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.