പുണെയിലെ ചക്കനിലെ മെഴ്‌സിഡസ് ബെൻസ് പ്രൊഡക്ഷൻ ഫെസിലിറ്റിയിൽ, ഒരു പുള്ളിപ്പുലി വഴി തെറ്റി പ്ലാന്റിലേക്ക് എത്തിയത് ആറുമണിക്കൂറോളം ഉൽപാദന കേന്ദ്രത്തിനുള്ളിലെ ജോലികൾ നിർത്തിവെക്കേണ്ട എടാ വരുത്തി. ആഡംബര കാർ നിർമാണ പ്ലാന്റിന്റെ പരിസരത്ത് പ്രായപൂർത്തിയായ പുള്ളിപ്പുലി ഇരച്ചുകയറുന്നത് കണ്ട് ചക്കൻ ജീവനക്കാർ അലാറം മുഴക്കി. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ മഹാരാഷ്ട്ര വനം വകുപ്പ് 100 ഏക്കർ ഉൽപാദന കേന്ദ്രത്തിലെത്തി.
മണിക്ദോ ലീപ്പാർഡ് റെസ്‌ക്യൂ സെന്ററിലെ വൈൽഡ് ലൈഫ് എസ്‌ഒഎസ് ടീമിനെയും മൃഗഡോക്ടർമാരെയും വിളിച്ച് പുലിയെ കെണിയിൽ വീഴ്ത്തുകയായിരുന്നു. അതേസമയം, മുൻകരുതലെന്ന നിലയിൽ സമീപത്തെ തൊഴിലാളികളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ പൊലീസ് നിർദേശിച്ചു.
ഡോക്ടർ ശുഭം പാട്ടീലിന്റെയും ഡോ. നിഖിൽ ബംഗറിന്റെയും ടീമുകൾ ഏകദേശം 6 മണിക്കൂറോളം ചെലവഴിച്ച് ഫാക്ടറി ഷെഡുകളിലൊന്നിന് താഴെ ഒളിച്ചിരുന്ന പുള്ളിപ്പുലിയെ കണ്ടെത്തി പ്രദേശം സുരക്ഷിതമാക്കി. ഏകദേശം ആറ് മണിക്കൂറിന് ശേഷം രാവിലെ 11.30 ഓടെയാണ് രണ്ട് ടീമുകളും ദുരിതത്തിലായ പുലിയെ വിജയകരമായി പിടികൂടിയത്. സുരക്ഷിതമായ അകലത്തിൽ ഒരു ട്രാൻക്വിലൈസർ ഡാർട്ട് ഷൂട്ട് ചെയ്യുകയും ചെയ്തുകൊണ്ടാണ് അതിനെ പിടികൂടിയത്.
എംഎഫ്ഡി റേഞ്ച് ഫോറസ്റ്റ് ഓഫീസർ യോഗേഷ് മഹാജൻ അറിയിച്ചതനുസരിച്ച് പുലിയെ പ്രത്യേക കൂട്ടിലേക്ക് മാറ്റി ജുന്നാറിലേക്ക് കൊണ്ടുപോയി. കാട്ടിലേക്ക് വിടുന്നതിന് മുമ്പ് അത് അവിടെ മെഡിക്കൽ നിരീക്ഷണത്തിൽ വെച്ചിരുന്നു.
വൈൽഡ് ലൈഫ് എസ്ഒഎസിലെ വൈൽഡ് ലൈഫ് വെറ്ററിനറി ഓഫീസർ ഡോ ബംഗാർ പറയുന്നതനുസരിച്ച്, പുള്ളിപ്പുലി ഏകദേശം 2-3 വയസ്സ് പ്രായമുള്ളതാണ്. ദ്രുതഗതിയിലുള്ള ആവാസവ്യവസ്ഥ നഷ്‌ടമായതിനാൽ മഹാരാഷ്ട്രയിലെ പുള്ളിപ്പുലികൾ മനുഷ്യ ആധിപത്യമുള്ള പ്രദേശങ്ങളിലേക്ക് കടക്കാൻ നിർബന്ധിതരാണെന്ന് വിജയകരമായ രക്ഷാപ്രവർത്തനത്തിന് ശേഷം വൈൽഡ് ലൈഫ് എസ്ഒഎസ് സിഇഒ കെ.സത്യനാരായണൻ പറഞ്ഞു.
“പുള്ളിപ്പുലിയുടെയും മനുഷ്യരുടെയും സുരക്ഷ കണക്കിലെടുത്ത് അത്തരം സാഹചര്യങ്ങൾ അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങളുടെ ടീമിന് പരിശീലനം ലഭിച്ചിട്ടുണ്ട്,” സത്യനാരായണൻ പറഞ്ഞു.
ഓപ്പറേഷൻ വിജയിച്ച ശേഷം, ആശ്വാസം ലഭിച്ച തൊഴിലാളികൾ അവരുടെ ജോലിസ്ഥലങ്ങളിലേക്ക് മടങ്ങി, ഉച്ചയോടെ സാധാരണ നില പുനഃസ്ഥാപിച്ചതായി പോലീസ് അറിയിച്ചു.