Spread the love

ചേറ്റൂർ ശങ്കരൻ നായരുടെ ജീവിതം സിനിമയാകുന്നു; നിർമാണം കരൺ ജോഹർ

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിർണായക പങ്കുള്ളയാളാണ് പാലക്കാട്ടുകാരനായ ചേറ്റൂർ ശങ്കരൻ നായർ.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ അധ്യക്ഷ സ്ഥാനത്തെത്തിയ ആളാണ് ഏക മലയാളിയാണ് അദ്ദേഹം.
ശങ്കരൻ നായരുടെ ജീവിതകഥ സിനിമയാവുകയാണ്. ഹിന്ദിയിൽ കരൺ ജോഹറിന്‍റെ ധർമ പ്രൊഡക്ഷൻസാണ് ചിത്രം
നിർമിക്കുന്നത്. കരൺ ജോഹർ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വിവരം അറിയിച്ചത്.

1857ൽ ജനിച്ച ശങ്കരൻ നായർ അഭിഭാഷകൻ കൂടിയായിരുന്നു. ബ്രിട്ടീഷ് രാജിനെതിരെ ഇൻഡ്യൻ നാഷണൽ കോണഗ്രസിൽ
ചേർന്ന് പോരാടി. 1897ലെ അമരാവതി സമ്മേളനത്തിൽ അദ്ദേഹത്തെ അധ്യക്ഷനാി തെരഞ്ഞെടുത്തു. സ്വാതന്ത്ര്യ സമര ചരിത്രത്തിൽ
മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരേടായി അത് മാറി. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിലെ സത്യം പുറത്തുകൊണ്ടുവരാനുള്ള
അദ്ദേഹത്തിന്‍റെ ശ്രമങ്ങൾ ആണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. മാർഷൽ നിയമത്തിനെതിരെയും ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്ക്
കാരണക്കാരനായ ജനറൽ മൈക്കൽ ഡയറിനെതിരെയും അദ്ദേഹം കേസ് നടത്തി.എന്നാൽ ഖിലാഫത്ത് പ്രസ്ഥാനം സ്വാതന്ത്ര്യസമരമായി
കണക്കാക്കാനാവില്ലെന്ന നിലപാടാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ഗാന്ധി ആന്‍റ് അനാർക്കി എന്ന അദ്ദേഹത്തിന്‍റെ പുസ്തകവും പ്രശസ്തമാണ്.

ശങ്കരൻനായരുടെ കൊച്ചുമകൻ രഘു പാലാട്ടും ഭാര്യ പുഷ്പ പാലാട്ടും എഴുതിയ ദ ഷേക്ക് ദാറ്റ് ഷൂക്ക് ദ എംപയർ എന്ന പുസ്തകം
ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. കരൺ സിംഗ് ത്യാഗിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിങ്
ഉടൻ തുടങ്ങും. അഭിനേതാക്കളെ ഉൾപ്പടെ ഉടൻ പ്രഖ്യാപിച്ചേക്കും. അജയ് ദേവഗൺ ആയിരിക്കും നായകനായി എത്തുകയെന്നാണ്
സൂചന.

Leave a Reply