Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാന്‍ സാധ്യത. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴുന്നതു വരെ നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ അഭിപ്രായം.ചില ഇളവുകള്‍ കൂടി അനുവദിച്ചു നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പാക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അടിസ്ഥാന, നിര്‍മാണ മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കും.

The lockdown in the state may extend for another week

അതേസമയം ലോക്ഡൗണിൽ ഇളവുകൾ വരുത്തി സർക്കാർ ഉത്തരവിറങ്ങി. ഈ ഇളവുകൾ തീവ്രരോഗ വ്യാപനമുള്ള മലപ്പുറം ജില്ലയ്ക്കു ബാധകമല്ല. മൊബൈല്‍ ഫോണും കംപ്യൂട്ടറും അറ്റകുറ്റപ്പണി നടത്തുന്ന കടകൾ ചൊവ്വ, ശനി ദിവസങ്ങളില്‍ തുറക്കാം.

ഗ്യാസ് സ്റ്റൗ അറ്റകുറ്റപ്പണി നടത്തുന്ന കടകൾ, കൃത്രിമ കാലുകൾ വിൽപനയും അറ്റകുറ്റപ്പണിയും നടത്തുന്ന കടകൾ, ശ്രവണ സഹായ ഉപകരണങ്ങൾ വിൽക്കുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുന്ന കടകൾ, കണ്ണട വിൽപനയും അറ്റകുറ്റപ്പണിയും നടത്തുന്ന കടകൾ എന്നിവയ്ക്കു ചൊവ്വ, ശനി ദിവസങ്ങളിൽ പ്രവർത്തിക്കാം.

ചകിരി ഉപയോഗിച്ചുള്ള കയർ നിർമാണത്തിനായി ഉപയോഗിക്കുന്ന യന്ത്രങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ ചൊവ്വ, ശനി ദിവസങ്ങളിൽ ഉപയോഗിക്കാം. വുമൺ ഹൈജീൻ സാധനങ്ങൾ വിൽപന സ്ഥലങ്ങളിൽ എത്തിക്കുന്നതിനുള്ള വാഹനങ്ങൾക്ക് അനുമതി നൽകി.
2: ഹരിപ്പാട്ട്‌ അപകടത്തില്‍പ്പെട്ട കാറില്‍ കഞ്ചാവും കത്തിയും; രണ്ടു പേര്‍ കാപ്പ ചുമത്തിയവര്‍

ആലപ്പുഴ: ദേശീയപാത ഹരിപ്പാട് നങ്ങ്യാർകുളങ്ങരയിൽ അപകടത്തിൽപ്പെട്ട കാറിൽനിന്ന് കഞ്ചാവും കത്തിയും പോലീസ് കണ്ടെടുത്തു. ക്രിമിനൽ കേസിലെ പ്രതികളും കുടുംബവുമാണ് കാറിൽ സഞ്ചരിച്ചതെന്നും പോലീസ് കണ്ടെത്തി. ശനിയാഴ്ച പുലർച്ചെ നങ്ങ്യാർകുളങ്ങര കവലയ്ക്ക് സമീപമുണ്ടായ അപകടത്തിൽ കാറിലെ യാത്രക്കാരായ കായംകുളം സ്വദേശി സെമീന മൻസിലിൽ റിയാസ്(26), ഐഷഫാത്തിമ(25), ബിലാൽ(5), ഉണ്ണിക്കുട്ടൻ എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന അജ്മി, അൻഷിഫ് എന്നിവരെ പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണം ചെയ്തതായാണ് വിവരം.

ലോറി ഡ്രൈവർക്കും സഹായിക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്ന് പുറത്തെടുത്തത്. അപകടത്തിന് കാരണം കനത്ത മഴയും അമിതവേഗവുമാണെന്നാണ് പോലീസിന്റെ നിഗമനം. കായംകുളത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് അമിതവേഗത്തിൽ പോയ ഇന്നോവ കാർ എതിർദിശയിൽ വന്ന മിനിലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന രണ്ടു പേർ ക്രിമിനൽ പശ്ചാത്തലമുള്ളവരും കാപ്പ നിയമപ്രകാരം നാടു കടത്തിയവരാണെന്നും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് അപകടത്തിൽപ്പെട്ടവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചത്.

മരിച്ച റിയാസും പരിക്കേറ്റ അൻഷിഫും ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഇരുവർക്കുമെതിരേ കാപ്പ ചുമത്തിയിട്ടുമുണ്ട്. അതിനാൽ രണ്ടു പേർക്കും ആലപ്പുഴ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കും നിലനിൽക്കുന്നുണ്ട്. ഇരുവരും കുടുംബത്തോടൊപ്പം എറണാകുളത്തേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പരിക്കേറ്റ അൻഷിഫിന്റെ ഭാര്യയാണ് ഐഷഫാത്തിമ. ഇവരുടെ മകനാണ് അഞ്ചു വയസ്സുകാരനായ ബിലാൽ. അപകടത്തിൽ മരിച്ച ഉണ്ണിക്കുട്ടൻ കൊട്ടാരക്കര സ്വദേശിയാണ്. അപകടത്തെക്കുറിച്ചും മറ്റും പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.


3 ഹരിപ്പാട് ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; 5 വയസ്സുകാരനടക്കം നാലു മരണം

ഹരിപ്പാട് ദേശീയപാതയില്‍ നങ്ങ്യാര്‍കുളങ്ങര കവലയ്ക്കു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുഞ്ഞടക്കം നാലുപേര്‍ മരിച്ചു. 2 പേർക്ക് പരിക്കേറ്റു. കായംകുളം സ്വദേശികളായ ഐഷ ഫാത്തിമ (25), റിയാസ് (27), ബിലാൽ (5), കൊട്ടാരക്കര സ്വദേശി ഉണ്ണിക്കുട്ടൻ (20) എന്നിവരാണു മരിച്ചത്. ദേശീയപാതയില്‍ ഇന്നു പുലര്‍ച്ചെ മൂന്നോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അജ്മി (23), അൻഷാദ് (27 എന്നിവരെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ലോറിയിൽ ഉണ്ടായിരുന്ന രണ്ടു പേർക്കും പരിക്കുണ്ട്.

കാറില്‍ ആറുപേരുണ്ടായിരുന്നെന്നാണ് വിവരം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. അഗ്നിശമനസേനയും പൊലീസും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.

കായംകുളത്തുനിന്ന് എറണാകുളത്തേക്ക് പോയ ഇന്നോവ കാര്‍ എതിര്‍ദിശയില്‍നിന്ന് വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ അമിതവേഗത്തിലായിരുന്നെന്നാണ് വിവരം. മണ്ണൽ കയറ്റിവന്ന ലോറിയും കാറുമാണ് കൂട്ടിയിടിച്ചത്.

Leave a Reply