നാളെ അർധരാത്രി മുതൽ ലോക്ക്ഡൗണ്‍ ലഘൂകരിക്കും; പൊതുപരിപാടികള്‍ അനുവദിക്കില്ല, ചടങ്ങുകളിൽ 20 പേർ മാത്രം
? ലോക്ക്ഡൗണ്‍ ലഘൂകരിക്കുമെങ്കിലും സംസ്ഥാനത്ത് പൊതുപരിപാടികള്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും 20 പേരെ മാത്രമേ അനുവദിക്കൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
? റെസ്റ്റോറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദമുണ്ടായിരിക്കില്ല. ഹോം ഡെലിവറിയും പാഴ്‌സലും തുടരാം.
? ആളുകള്‍ കൂടുന്ന ഇന്‍ഡോര്‍ പ്രവര്‍ത്തനങ്ങള്‍ പാടില്ല. മാളുകളും പ്രവര്‍ത്തിക്കാന്‍ പറ്റില്ല.
കുറച്ചു ദിവസം കൂടി ആളുകള്‍ സഹകരിക്കണം- മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
? എല്ലാ പൊതുപരീക്ഷകളും അനുവദിക്കും.
? കുടുംബത്തില്‍ ആദ്യം പോസിറ്റീവാകുന്ന വ്യക്തി സൗകര്യങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ വീട്ടില്‍ ക്വാറന്റൈന്‍ ഇരിക്കാവൂ.
? ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് എട്ടു ശതമാനത്തില്‍ താഴെയുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ എല്ലാ കടകളും തുറക്കാം.
? എട്ടു മുതല്‍ 20 ശതമാനം വരെയുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ അവശ്യവസ്തുക്കളുടെ കടകള്‍ രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ പ്രവര്‍ത്തനം അനുവദിക്കും.
? മറ്റു കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം.
? അമ്ബത് ശതമാനം ജീവനക്കാരെ മാത്രമേ കടകളില്‍ അനുവദിക്കൂ.
? ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിലുള്ള സ്ഥലത്ത് അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ പ്രവര്‍ത്തിക്കാം.
? മറ്റു കടകള്‍ വെള്ളിയാഴ്ച മാത്രം.
? മുപ്പത് ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ആയിരിക്കും- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
? അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ പ്രവര്‍ത്തിക്കും.
? അക്ഷയ കേന്ദ്രങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തിക്കും.
? സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്മീഷനുകള്‍ തുടങ്ങിയവ 25% ജീവനക്കാരെ വെച്ച് റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കും.
? വ്യാഴാഴ്ച മുതല്‍ പൊതുഗതാഗതം മിതമായ നിരക്കില്‍ അനുവദിക്കും.
? ബാങ്കുകള്‍ നിലവിലുള്ളത് പോലെ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം.
? മാളുകളും തിയേറ്ററുകളും തുറക്കില്ല. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല.
? ബാറുകളു ബീവറേജുകളും തുറന്നു പ്രവര്‍ത്തിക്കും.