
സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ കൊല്ലം മണ്‍ട്രോതുരുത്തിലേക്കുള്ള പാലത്തിന്റെ നിര്‍മാണം വേഗത്തിലാക്കും. അതിനായി സര്‍ക്കാര്‍ അടിയന്തര യോഗം ചേരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. മൺട്രോതുരുത്തുകാരുടെ ദീർഘകാല സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നതെന്ന് മന്ത്രി പറഞ്ഞു. മണ്‍ട്രോതുരുത്തിലേക്ക് പാലം നിര്‍മിക്കാന്‍ കിഫ്ബിയില്‍ നിന്ന് 60 കോടി രൂപ അനുവദിച്ചിരുന്നു.അപ്രോച്ച് റോഡ് അടക്കം നിര്‍മിക്കാനായി ഒരേക്കറോളം സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. വെള്ളത്താല്‍ ചുറ്റപ്പെട്ട ഇവിടേക്കുള്ള യാത്രമാര്‍ഗം ജങ്കാര്‍ മാത്രമാണ്. പാലം യാഥാര്‍ത്ഥ്യമായാല്‍ കൊല്ലത്ത് നിന്ന് എറണാകുളത്തേക്ക് വേഗത്തിലെത്താന്‍ സാധിക്കുന്ന പാതയാവും ഇത്. പാലത്തിന്റെ നിര്‍മാണപുരോഗതി വിലയിരുത്താന്‍ മന്ത്രി മൺട്രോതുരുത്തിൽ എത്തിയിരുന്നു. ദേശീയ പാത അതോറിറ്റിയുടെ കീഴിലായതിനാൽ കേന്ദ്രമന്ത്രിയുമായുളള കൂടിക്കാഴ്ചയിൽ ഉന്നയിക്കുമെന്നും മന്ത്രി പറഞ്ഞു.