Spread the love

നടൻ ബാല നാലാമതും വിവാഹിതനായി എന്ന വാർത്ത ഇന്നലെ രാവിലെയാണ് മാധ്യമങ്ങളിലൂടെ പലരും അറിഞ്ഞത്. ആദ്യം ഒരു കന്നട പെൺകുട്ടിയെയും, പിന്നീട് മലയാളിയും ഗായികയുമായ അമൃത സുരേഷിനെയും ഇത് വേർപിരിഞ്ഞ ശേഷം മലയാളിയും ഡോക്ടറുമായ എലിസബത്ത് ഉദയകുമാറിനെയും ആയിരുന്നു ബാല വിവാഹം കഴിച്ചിരുന്നത്. എലിസബത്തുമായുള്ള വിവാഹം രജിസ്റ്റർ ചെയ്യാതിരുന്നത് കൊണ്ട് തന്നെ നിയമനടപടികളിലേക്ക് കടക്കേണ്ട കാര്യം ബാലയ്ക്കില്ലായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ തമിഴ്നാട് സ്വദേശിയും ബന്ധുവുമായ കോകിലയുമായുള്ള വിവാഹം. ഇപ്പോഴിതാ കോകിലയുമായുള്ള ബന്ധത്തെക്കുറിച്ച് ബാല പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

കോകിലയ്ക്ക് തന്നെ ചെറുപ്പം മുതലേ ഇഷ്ടമായിരുന്നു. കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം താൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടെന്നും എന്നാൽ ആ സമയത്ത് ഇതെല്ലാം മറികടക്കാൻ തന്നെ സഹായിച്ചത് കോകില ആണെന്നും ബാല പറയുന്നു. താൻ ഒരു വിവാഹം കഴിക്കണമെന്ന് തന്റെ അമ്മയുടെ വലിയ ആഗ്രഹമായിരുന്നു. തന്നോട് ഇഷ്ടമാണെന്നും തന്നെ വിവാഹം കഴിക്കണമെന്നും അമ്മയോട് പറഞ്ഞതും കോകില തന്നെയാണെന്നും ബാല ഇന്നലെ പറഞ്ഞിരുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയതോടെ എല്ലാവരുടെയും ആഗ്രഹം പോലെ ഒരു വിവാഹത്തിലേക്ക് എത്തുകയായിരുന്നു എന്നും ബാല കൂട്ടിച്ചേർത്തു.

അതേസമയം കോകിലയുടെ സ്നേഹം താൻ തിരിച്ചറിഞ്ഞത് ഒരു ഡയറിയിലൂടെ ആണെന്നും ബാല പറയുന്നു. ഡയറി ഒരിക്കലും കള്ളം പറയില്ലെന്നും സത്യസന്ധമായ സ്നേഹം എന്താണെന്ന് വർഷങ്ങൾക്ക് ശേഷം അത് വായിക്കാൻ ഇടയായപ്പോഴാണ് താൻ തിരിച്ചറിഞ്ഞതെന്നും നമ്മളെയും സ്നേഹിക്കാൻ ആൾക്കാർ ഉണ്ടെന്ന് ഇതോടെ മനസ്സിലായെന്നും നടൻ പറയുന്നു. താൻ കണ്ടു വളർന്നതാണ് കോകിലയെ എന്നും ബാല പറഞ്ഞു.

അതേസമയം ചെന്നൈയിലേക്ക് താമസം മാറുന്നതിനേക്കുറിച്ച് ആലോചിച്ചിട്ടില്ല. കേരളം വലിയ ഇഷ്ടമാണ്. മലയാളികളെ അങ്ങനെയൊന്നും പൂർണമായി ഉപേക്ഷിച്ച് പോവില്ല. കുറേ നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഒരിക്കലും അത് മുടങ്ങില്ല. ജീവിതത്തിൽ എന്റെ അനുഭവത്തിലൂടെ പഠിച്ച ഒരു കാര്യമുണ്ട്. ഇപ്പോളത് പറഞ്ഞാൽ നിങ്ങൾക്കാർക്കും അത് മനസിലാവില്ല. മരണത്തിനുശേഷവും ഒരു ജീവിതമുണ്ട്. അത് നന്മയിലേക്ക് ചേരുന്ന വഴിയാണ്. അത് നിങ്ങൾക്ക് എപ്പോഴെങ്കിലും മനസിലാവുമെന്നും ബാല പറഞ്ഞു

Leave a Reply