ഇരവിപുരം : യുവാവിനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു പരുക്കേൽപിച്ച ആളെ അറസ്റ്റ് ചെയ്തു. പള്ളിത്തോട്ടം ക്യുഎസ്എസ് കോളനിയിൽ വർഗീസിനെയാണ് ഇരവിപുരം പൊലീസിന്റെ പിടികൂടിയത്. ഇരവിപുരം സ്വദേശി ആംജിത്തിനെയാണ് ഇയാൾ ഉൾപ്പെട്ട അക്രമി സംഘം കമ്പിവടി കൊണ്ടു തലയ്ക്കടിച്ചു പരുക്കേൽപ്പിച്ചത്.
കൊല്ലം കുമാർ ഒാട്ടോ സ്റ്റാൻഡിലെ ഡ്രൈവറാണ് വർഗീസ്. ഇയാളും മറ്റൊരു ഡ്രൈവറായ മാധവനും തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നു.
ഇതേ തുടർന്നാണ് ഒാഗസ്റ്റ് 13ന് വർഗീസ് ഉൾപ്പെട്ട അക്രമി സംഘം പട്ടത്താനം കലാവേദി ക്ലബ്ബിന് മുൻവശത്ത് വച്ച് മാധവനെയും ബന്ധുവായ ആംജിത്തിനെയും ആക്രമിക്കുകയായിരുന്നു. ആംജിത്തിന് സാരമായി പരുക്കേറ്റിരുന്നു. ഇരവിപുരം ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.