സംസ്ഥാനത്ത് വീണ്ടും മാസ്‍ക് നിർബന്ധമാക്കി. പൊതുസ്ഥലങ്ങളിലും ആൾക്കൂട്ടത്തിനിടയിലും ജോലി സ്ഥലത്തും മാസ്‍ക് നിർബന്ധമാണ്. വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും മാസ്‍ക് ധരിക്കണം. പൊതുഇടങ്ങള്‍, ഒത്തുചേരലുകള്‍, ജോലി സ്ഥലങ്ങള്‍, വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ എന്നിങ്ങനെയുള്ള സാഹചര്യത്തില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.മാസ്ക് ധരിക്കാതെ എത്തുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും സർക്കാർ പുറത്തിറക്കിയ ഉത്തരവിലുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് സർക്കുലർ ഇറക്കിയത്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 2005-ലെ ദുരന്ത നിവാരണ നിയമം ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ അനുസരിച്ചുള്ള ശിക്ഷാ നടപടികള്‍ കൈക്കൊള്ളുമെന്നും സര്‍ക്കാര്‍ അറിയിച്ചു
സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുന്നത് കണക്കിലെടുത്താണ് സർക്കാർ വീണ്ടും മാസ്‍ക് നിർബന്ധമാക്കിയിട്ടുള്ളത്. കൊവിഡ് വ്യാപനം കൂടിയ ആദ്യഘട്ടങ്ങളിൽ സംസ്ഥാനത്ത് മാസ്‍ക് നിർബന്ധമാക്കിയിരുന്നു. മാസ്‍ക് ധരിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് മാസ്‌ക് പരിശോധന കര്‍ശനമാക്കാന്‍ എസ്.പിമാര്‍ക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് പ്രതിദിന കോവിഡ് കണക്കുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് എഡിജിപിയുടെ സര്‍ക്കുലര്‍.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 2994 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 12 പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലാണ് സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 782 കേസുകള്‍. എറണാകുളം, കോട്ടയം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുന്നത്.