Spread the love
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ മാതൃശിശു വിഭാഗം പുതിയ ബ്ലോക്കിലേക്ക് മാറ്റി

പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിലെ മാതൃശിശു വിഭാഗങ്ങൾ വീണ്ടും പുതിയ ബ്ലോക്കിലേക്ക് മാറ്റി. പുതിയ ബ്ലോക്ക് കോവിഡ് ആശുപത്രി ആക്കിയതിനെ തുടർന്നാണ് മാതൃശിശു വിഭാഗം പഴയ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നത്.

കോവിഡ് ആശുപത്രിയുടെ പ്രവർത്തനം അവസാനിപ്പിച്ചതോടെയാണ് ഇവ വീണ്ടും പുതിയ ബ്ലോക്കിലേക് മാറ്റിയത്. ആശുപ്രതി ഓഫിസ്, കെഎസ്എസ്പി- ആർഎസ്ബിവൈ – ജെഎസ്എസ്കെ കൗണ്ടർ, പി ആർഒ ഓഫിസ്, പിപി യൂണിറ്റ്, പ്രതിരോധ കുത്തി വയ്പ് വിഭാഗം, ലേബർ റൂം ഉൾപ്പെടെ ഗൈനക്കോളജി വിഭാഗം എന്നിവയാണ് പുതിയ ബ്ലോക്കിലേക്ക് മാറ്റിയത്. ഇതോടൊപ്പം ശിശുരോഗ വിഭാഗം, ഭൂമിക, അനുയാത്ര, ഐസിടിസി എന്നിവയും അടുത്ത ആഴ്ച ഇവിടേക്ക് മാറ്റും.

പഴയ ബ്ലോക്കിലെ കെട്ടിടം പൊളിച്ചു പുതിയ കെട്ടിടം നിർമിക്കുന്നതിന്റെ മുന്നൊരുക്കത്തിന് കൂടിയാണ് ഇവ മാറ്റിയത്.

12 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. ഇതോടൊപ്പം ജില്ലാ പഞ്ചായത്ത് അനുവദിച്ച 50 ലക്ഷം രൂപയുടെ അറ്റകുറ്റ പണികളും നടന്നു കൊണ്ടിരിക്കുകയാണ്. ഇതിന് പുറമേ പുതിയ ബ്ലോക്ക് പെയിന്റിങ് നടത്തുന്നതിന് 10 ലക്ഷം രൂപ കൂടി അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ അറിയിച്ചു.

Leave a Reply