Spread the love

കേരളത്തിൽ ചുഴലിക്കാറ്റ് (cyclone) ആഞ്ഞടിക്കാൻ പോകുന്നു എന്ന നിലയ്ക്ക് ഒരു വ്യാജ മെസ്സേജ് വ്യാപകമായി സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ടെന്ന് കാലാവസ്ഥ വകുപ്പ്.

കേരളത്തിൽ ഇപ്പോഴുത്തെ അവസ്ഥയിൽ ഒരു ചുഴലിക്കാറ്റ് മേൽ പറഞ്ഞ വ്യാജ മെസ്സേജിൽ പറയുന്ന ദിവസങ്ങളിൽ (ഒക്ടോബർ 20,21,22) കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടില്ല.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം പ്രകാരം നിലവിൽ തെക്കൻ തമിഴ്‌നാട് തീരത്തിനു സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടിരിക്കുന്നു. അടുത്ത 2-3 ദിവസങ്ങളിൽ തുടരാൻ സാധ്യത. ഇതിന്റെ സ്വാധീനത്തിൽ ഒക്ടോബർ 20 മുതൽ 24 വരെ കേരളത്തിൽ വ്യാപകമായി ഇടി മിന്നലൊടു കൂടിയ മഴക്ക് സാധ്യത. ഒക്ടോബർ 21 നു ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്.

Leave a Reply