സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഡിസംബറിൽ നടക്കാറുള്ള ക്രിസ്മസ് പരീക്ഷ ഇക്കുറിയുണ്ടാകില്ല. പകരം ജനുവരിയിൽ അർധവാർഷിക പരീക്ഷ നടത്താനാണ് ആലോചന. സ്കൂൾ തലത്തിൽ ഒരു പരീക്ഷയെങ്കിലും നടത്തിയില്ലെങ്കിലത് പൊതു പരീക്ഷയുള്ള 10, 12 ക്ലാസിലെ കുട്ടികൾക്ക് പ്രയാസമുണ്ടാക്കുമെന്ന വിലയിരുത്തലുമുണ്ട്. ഇവർക്കൊപ്പം മറ്റു ക്ലാസുകളിലും പരീക്ഷ നടത്തുന്ന കാര്യമാണ് ആലോചനയിൽ.