തിരുവനന്തപുരം: ഇന്ധനവില കുതിച്ചുയരുന്ന കാരണത്താൽ സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യവുായി സ്വകാര്യ ബസുടമകള്‍ സമരത്തിലേയ്ക്ക്. കുറഞ്ഞ ബസ് ടിക്കറ്റ് നിരക്ക് 12 രൂപയെങ്കിലും ആക്കണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല സമരത്തിലേയ്ക്ക് കടക്കാനാണ് സ്വകാര്യ ബസുടമകളുടെ നീക്കം. 2018 മാര്‍ച്ചിൽ ആണ് കേരളത്തിൽ അവസാനമായി ബസ് ചാരര്‍ജ് വര്‍ധിപ്പിച്ചത്. അന്ന് ഒരു ലിറ്റര്‍ ഡീസലിൻ്റെ വില 66 രൂപ മാത്രമായിരുന്നു. ഒരു വര്‍ഷത്തിനിടെ മാത്രം ഡീസൽ വിലയിൽ രാജ്യത്ത് 26.58 രൂപയുടെ വര്‍ധനവുണ്ടായിട്ടുണ്ട്. കൊവിഡ് കാലത്ത് ബസുകളിൽ സാമൂഹിക അകലം ഏര്‍പ്പെടുത്തുന്നതിൻ്റെ ഭാഗമായി കിലോമീറ്റര്‍ നിരക്കിൽ 20 പൈസയുടെ വര്‍ധനവ് സര്‍ക്കാര്‍ അനുവദിച്ചിരുന്നെങ്കിലും ഇത് പര്യാപ്തമല്ലെന്ന് ബസുടമകള്‍ അഭിപ്രായപ്പെടുന്നു. എന്നാൽ ബസുടമകളുടെ ആവശ്യം പരിഗണിച്ച് കുറഞ്ഞ ചാര്‍ജിൽ സഞ്ചരിക്കാവുന്ന ദൂരം അഞ്ച് കിലോമീറ്ററിൽ നിന്ന് രണ്ടര കിലോമീറ്ററായി കുറച്ചിരുന്നു.